കോപ്പ അമേരിക്ക പാരഗ്വയെ കീഴടക്കി പെറു മൂന്നാം സ്ഥാനം സ്വന്തമാക്കി

സാന്റിയാഗോ: കോപ്പ അമേരിക്ക ഫുട്‌ബോളില്‍ പാരഗ്വയെ കീഴടക്കി പെറു മൂന്നാം സ്ഥാനം സ്വന്തമാക്കി. 2011ലെ റണ്ണറപ്പുകളായ പരാഗ്വെയെ ലൂസേഴ്‌സ് ഫൈനലില്‍ എതിരില്ലാത്ത രണ്ട് ഗോളിന് അടിയറവു പറയിച്ചാണു പെറു മൂന്നാം സ്ഥാനം സ്വന്തമാക്കിയത്.

കറിലോ, പൗലോ ഗ്വരേറോ എന്നിവരാണു ഗോള്‍ നേടിയത്. തുടര്‍ച്ചയായ രണ്ടാം തവണയാണു പെറു കോപ്പയില്‍ മൂന്നാം സ്ഥാനത്തെത്തുന്നത്. കളിയുടെ 49-ാം മിനിറ്റില്‍ ആന്ദ്രെ കറിലോയിലൂടെ മുന്നിലെത്തിയ പെറു 89-ാം മിനിറ്റില്‍ പൗലോ ഗ്വരേറോയിലൂടെ രണ്ടാം ഗോള്‍ നേടി കപ്പുയര്‍ത്താനാവാത്തിന്റെ നിരാശ തീര്‍ത്തു.

Top