കോപ്പിയടി വിവാദത്തില്‍ ഭാസ്‌കര്‍ ദി റാസ്‌കലിലെ പുതിയ ഗാനം

സിദ്ധിഖിന്റെ വിഷുചിത്രം ഭാസ്‌കര്‍ ദി റാസ്‌കലിലെ പുതിയ ഗാനം അറബി ഗാനത്തിന്റെ മോഷണമെന്ന് ആരോപണം. ഭാസ്‌കര്‍ ദി റാസ്‌കലിലെ ഐലവ് യൂ മമ്മി എന്ന ഗാനമാണ് പുതിയ വിവാദത്തില്‍ പെട്ടിരിക്കുന്നത്.

ഹല അല്‍ തര്‍ക്ക് ആലപിച്ച അറബി ഗാനമായ ഐലവ് യു മമ്മയില്‍ നിന്നുള്ള സാമ്യതയാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ഗാനരംഗങ്ങള്‍ തമ്മിലും വ്യക്തമായ സാമ്യമുണ്ട്.

ദീപക് ദേവ് സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് ദീപക് ദേവിന്റെ മകള്‍ ദേവികയും ശ്വേത മോഹനും ചേര്‍ന്നാണ്. ചിത്രത്തില്‍ നയന്‍താരയും ബേബി അനിഖയുമാണ് ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്.

Top