കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ ബാലകൃഷ്ണപിള്ളയ്ക്ക് രൂക്ഷവിമര്‍ശനം

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് കോണ്‍ഗ്രസ് മുഖപത്രമായ ‘വീക്ഷണ’ത്തില്‍ രൂക്ഷവിമര്‍ശം. പിള്ള തുള്ളിയാല്‍ മുട്ടോളം എന്ന പേരിലെഴുതിയ മുഖപ്രസംഗത്തിലാണ് പിള്ളയ്‌ക്കെതിരായ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.

കായംകുളം കൊച്ചുണ്ണി നടത്തുന്ന സത്യപ്രബോധനം പോലെയാണ് പിള്ളയുടെ നിലപാടെന്നും മുന്നണിയില്‍ നിന്ന് തന്നെ പുറത്താക്കിയാല്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമെന്ന ഭീഷണി ഓലപ്പാമ്പാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. കോണ്‍ഗ്രസിനെതിരെ പ്രതിപക്ഷം പോലും ഉന്നയിക്കാത്ത ആരോപണങ്ങളാണ് ബാലകൃഷ്ണപിള്ള ഉന്നയിച്ചിരിക്കുന്നതെന്നും മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു.

Top