കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തിക്കേണ്ടത് ആപ്പിള്‍ കമ്പനി പോലെയെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: സ്റ്റീവ് ജോബ്‌സിന്റെ ആപ്പിള്‍ കമ്പനി പോലെയായിരിക്കണം കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തിക്കേണ്ടതെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി.

ഉത്തര്‍പ്രദേശിലെ മധുരയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി നടത്തിയ തുറന്ന ചര്‍ച്ചയിലാണ് രാഹുലിന്റെ പരമാര്‍ശം.

പാര്‍ട്ടിപ്രവര്‍ത്തകരായ ഓരോരുത്തരുടെയും ഡിഎന്‍എയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഉണ്ട്. താനൊരിക്കലും സ്വയം നേതാവാണെന്ന് പ്രഖ്യാപിച്ചിട്ടില്ലെന്നും എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും തനിക്ക് കുടുംബാംഗത്തെ പോലെയാണെന്നും രാഹുല്‍ പറഞ്ഞു.

യോഗത്തില്‍ പ്രധാനമന്ത്രി മോദിക്കെതിരെയും രാഹുല്‍ രൂക്ഷവിമര്‍ശം ഉന്നയിച്ചു. രാജ്യത്ത് ഇപ്പോഴും കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയാണ്. കര്‍ഷകര്‍ മോദിയെ വിമര്‍ശിക്കുന്നില്ല. പകരം അസഭ്യം പറയുകയാണ്. മോദി സ്വയം നാശത്തിന്റെ വക്കിലാണെന്നും രാഹുല്‍ പറഞ്ഞു.

Top