കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നത് കാപട്യത്തിലൂടെയെന്ന് പ്രധാനമന്ത്രി

ശ്രീനഗര്‍: കോണ്‍ഗ്രസിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രൂക്ഷവിമര്‍ശനം. കാഷ്മീരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദി കോണ്‍ഗ്രസിനെ കടന്നാക്രമിച്ചത്. രാജ്യത്ത് എവിടെയെല്ലാം കോണ്‍ഗ്രസ് അധികാരത്തിലെത്തിയിട്ടുണ്‌ടോ അതെല്ലാം കാപട്യത്തിലൂടെയാണെന്ന് മോദി പറഞ്ഞു.

ജമ്മു കാഷ്മീരില്‍ കോണ്‍ഗ്രസും പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും കുറ്റക്കാരാണെന്നും ഇവരെ ശിക്ഷിക്കണമെന്നും മോദി പറഞ്ഞു. ലോകം ഇന്ത്യയെ അംഗീകരിക്കാന്‍ തുടങ്ങിയിരിക്കുന്നെന്നും ഇത് 125 കോടി ജനങ്ങളുടെ ശക്തികൊണ്ടാണെന്നും മോദി പറഞ്ഞു.

Top