കോണ്‍ഗ്രസ്സിന്റെ പടയൊരുക്കത്തിലേക്ക് തന്നെ ക്ഷണിച്ചത് തെറ്റിദ്ധരിപ്പിച്ചാണെന്ന് ഷബ്‌നം ഹാഷ്മി

കോഴിക്കോട്: കോണ്‍ഗ്രസ്സിന്റെ പടയൊരുക്കത്തിലേക്ക് തന്നെ ക്ഷണിച്ചത് തെറ്റിദ്ധരിപ്പിച്ചാണെന്ന് ഷബ്‌നം ഹാഷ്മി.

സാംസ്‌കാരിക പരിപാടിയാണെന്ന് പറഞ്ഞാണ് തന്നെ കൊണ്ടുവന്നത്. കേരളത്തില്‍ എത്തിയശേഷമാണ് കോണ്‍ഗ്രസ്സ് പരിപാടിയാണെന്നറിഞ്ഞത്. തന്നെ തെറ്റിദ്ധരിപ്പിച്ചത് ആര്യാടന്‍ ഷൗക്കത്താണെന്നും ഹാഷ്മി പറഞ്ഞു.

കോണ്‍ഗ്രസ്സ് പരിപാടിയാണ് എന്നറിഞ്ഞിരുന്നെങ്കില്‍ വരുമായിരുന്നില്ല, ഇടതുപക്ഷ പശ്ചാത്തലമുള്ളയാളാണ് താന്‍. ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ താന്‍ മുന്‍നിരയിലുണ്ടാകുമെന്നും ഷബ്‌നം വ്യക്തമാക്കി.

Top