കോണ്‍ഗ്രസിന്റെ നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിയ്ക്കും

udf

ന്യൂഡല്‍ഹി : കോണ്‍ഗ്രസിലെ നാല് സീറ്റുകളില്‍ ആരൊക്കെയെന്ന് ഉടനറിയാം. സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിയ്ക്കും. വയനാട്, വടകര, ആലപ്പുഴ, ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെയാണ് ഇന്ന് പ്രഖ്യാപിക്കുക. കേരളത്തിലെ നേതാക്കളുമായി രാഹുല്‍ ഗാന്ധി തിങ്കളാഴ്ച രാവിലെ കൂടിക്കാഴ്ച നടത്തും. ഇതിനായി ഉമ്മന്‍ചാണ്ടിയെ ഡല്‍ഹിയിലേക്കു വിളിപ്പിച്ചു.

വയനാട് ടി. സിദ്ദിഖിന് നല്‍കണമെന്നാണ് എ ഗ്രൂപ്പിന്റെ ആവശ്യം. ഷാനിമോള്‍ ഉസ്മാന്‍, കെ.പി. അബ്ദുള്‍ മജീദ്, പി.എം. നിയാസ് എന്നിവരിലാരെയെങ്കിലും നിര്‍ത്തണമെന്നാണ് ചെന്നിത്തലയുടെ നിലപാട്. തര്‍ക്കമൊന്നും നിലവിലില്ലെന്നും തിങ്കളാഴ്ചതന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നും കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ഞായറാഴ്ച രാവിലെ രമേശ് ചെന്നിത്തല മുല്ലപ്പള്ളിയുടെ വീട്ടിലെത്തി ചര്‍ച്ചനടത്തിയെങ്കിലും തീരുമാനമായില്ല. തിങ്കളാഴ്ച കേരളത്തിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്, കെ.സി. വേണുഗോപാല്‍ എന്നിവര്‍ മൂന്നു നേതാക്കളുമായും ചര്‍ച്ചനടത്തും. തുടര്‍ന്നാണ് രാഹുലിനെ കാണുക.

Top