കോട്ടയത്ത്‌ അനധികൃത വില്പനയ്ക്ക് സൂക്ഷിച്ച മദ്യക്കുപ്പികളുമായി ഹോട്ടലുടമ പിടിയിൽ

കോ​ട്ട​യം: പൊ​ൻ​കു​ന്നം കൂ​രാ​ലി​യി​ൽ അ​ര​ലി​റ്റ​റി​ന്‍റെ 211 കു​പ്പി മ​ദ്യ​വു​മാ​യി ഹോ​ട്ട​ലു​ട​മ പി​ടി​യി​ൽ. അ​രീ​പാ​റ​യ്ക്ക​ൽ ശ​ര​ത് ബാ​ബു​വാ​ണ് പി​ടി​യി​ലാ​യ​ത്. ഹോ​ട്ട​ൽ കേ​ന്ദ്രീ​ക​രി​ച്ച് അ​ന​ധി​കൃ​ത വി​ൽ​പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന മ​ദ്യ​മാ​ണി​ത്.

ഹോ​ട്ട​ലി​നോ​ട് ചേ​ർ​ന്നു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം നി​ല​യി​ലാ​ണ് വ​ൻ​തോ​തി​ൽ മ​ദ്യം സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ബീ​വ​റേ​ജി​ൽ​നി​ന്ന് വാ​ങ്ങി സൂ​ക്ഷി​ച്ച​ശേ​ഷം ഉ​യ​ർ​ന്ന വി​ല​യ്ക്ക് വി​ൽ​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് മ​ദ്യം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന എ​ത്തി​യാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

Top