കൊവാക്സിനെടുക്കുന്നവർക്ക് മുന്നറിയിപ്പുമായി ഭാരത് ബയോട്ടെക്

ൽഹി : കൊവാക്സിനെടുക്കുന്നവർക്ക് മുന്നറിയിപ്പുമായി ഭാരത് ബയോട്ടെക്. ഗുരുതര ആരോഗ്യപ്രശ്നങ്ങളുളളവർ വാക്സിൻ സ്വീകരിക്കാതിരിക്കുന്നതാണ് ഉചിതമെന്ന് കമ്പനി അറിയിച്ചു. മറ്റ് കോവിഡ് വാക്സിനുകൾ സ്വീകരിച്ചവരും പ്രതിരോധ ശേഷി കുറഞ്ഞവരും കൊവാക്സിനെടുക്കരുതെന്നും കമ്പനി വ്യക്തമാക്കി. ഇന്ത്യൻ നിർമ്മിത കോവിഡ് പ്രതിരോധ വാക്സിനായ കൊവാക്സിൻ്റെ മൂന്നാം ഘട്ട പരീക്ഷണം ഫെബ്രുവരിയിൽ പൂർത്തിയാകുമെന്ന് വാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക്ക് അറിയിച്ചിരുന്നു.

ഹൈദരാബാദ് ആസ്ഥനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക്ക് ഐസിഎംആർ, പുനെ എൻഐവി എന്നീ കേന്ദ്രസർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് കൊവാക്സിൻ വികസിപ്പിച്ചെടുത്തത്. പൂർണമായും തദ്ദേശീയമായി നിർമ്മിച്ച കൊവാക്സിൻ മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയാക്കിയതിന് പിന്നാലെ വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയക്കാനും ഭാരത് ബയോടെക്ക് ലക്ഷ്യമിടുന്നുണ്ട്.  അതിനിടെ ഉത്തർപ്രദേശിലും കർണാടകത്തിലുമായി വാക്സിൻ സ്വീകരിച്ച ശേഷമുളള രണ്ട് മരണങ്ങളും മറ്റ് കാരണങ്ങൾ കൊണ്ടാണെന്നും വാക്സിനേഷനിൽ ആശങ്കപ്പെടാനില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Top