കൊല്ലത്ത് ഹര്‍ത്താലനുകൂലികള്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞു

കൊല്ലം: നീണ്ടകരയിലും പള്ളിമുക്കിലും ഹര്‍ത്താലനുകൂലികള്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞു. പള്ളിമുക്കില്‍ കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസിനു നേരെ കല്ലെറിഞ്ഞു. നീണ്ടകരയില്‍ ഹര്‍ത്താലനുകൂലികള്‍ ലോറി അടിച്ചു തകര്‍ത്തു.
സംസ്ഥാനത്ത് ഹര്‍ത്താല്‍ ആരംഭിച്ചു

റബര്‍ വിലത്തകര്‍ച്ച ഉള്‍പ്പെടെ കാര്‍ഷികരംഗത്തെ അരാജകത്വത്തിനെതിരേ സംസ്ഥാനത്ത് ഇടതുപക്ഷ സംയുക്ത കര്‍ഷക സമിതി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍. മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളിക്കളയണമെന്നാവശ്യപ്പെട്ടു കേരള പ്രദേശ് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസും ഇന്നു ഹര്‍ത്താല്‍ നടത്തുന്നുണ്ട്. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ് നിരക്ക് കുത്തനെ ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ച് മോട്ടോര്‍ തൊഴിലാളി സംയുക്ത സമിതിയും ഹര്‍ത്താലില്‍ പങ്കുചേരുന്നുണ്ട്.

Top