കൊച്ചി മെട്രോ; നിര്‍ണായക ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇന്ന്

കൊച്ചി മെട്രോയുടെ നിര്‍ണായക ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും.
ആക്‌സിസ് ബാങ്കിലൂടെ ടിക്കറ്റ് ലഭ്യമാക്കുന്ന കാര്യത്തിലാണ് പ്രധാനമായും ചര്‍ച്ച നടക്കുക. അത്യാധുനിക സുരക്ഷാ സംവിധാനമായ പ്ലാറ്റ്‌ഫോം സ്‌ക്രീന്‍ ഡോര്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ കെഎംആര്‍എല്ലിന് വിഭിന്ന അഭിപ്രായമാണുള്ളത്.
ഇക്കാര്യത്തിലുള്ള സമവായ ചര്‍ച്ചകളും യോഗത്തില്‍ നടന്നേക്കും. പതിനൊന്ന് മണിക്ക് കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ആസ്ഥാനത്ത് വെച്ചാണ് യോഗം.

Top