കൊച്ചി മെട്രോയ്ക്കായി ശീമാട്ടിയുടെ സ്ഥലം വിട്ടുനല്‍കി

കൊച്ചി : കൊച്ചി മെട്രോയ്ക്കായി എംജി റോഡിലെ ശീമാട്ടിയുടെ 32 സെന്റ് സ്ഥലം കെഎംആര്‍എലിനായി സര്‍ക്കാര്‍ ഏറ്റെടുത്തു. സെന്റിന് 52 ലക്ഷം രൂപ നല്‍കിയാണ് സ്ഥലം ഏറ്റെടുത്തത്.

ഇന്ന് രാവിലെയാണ് മെട്രോയുടെ ലാന്റ് അക്വിസിഷന്റെ ചുമതലയുള്ള ഡപ്യൂട്ടി കളക്ടര്‍ ശോഭനയുടെ നേതൃത്വത്തിലുള്ള സംഘം ശീമാട്ടിയില്‍ എത്തിയത്.മെട്രോയുടെ അഞ്ച് തൂണുകള്‍ പണിയേണ്ട സ്ഥലമാണ് ഇവിടം.

ആലുവ മുതല്‍ മഹാരാജാസ് വരെയുള്ള മെട്രോപാതയില്‍ ഏറ്റെടുക്കാന്‍ അവശേഷിച്ചിരുന്നത് ശീമാട്ടിയുടെ സ്ഥലമായിരുന്നു. ഇതിനകം 30 തവണ ചര്‍ച്ച നടത്തിയെങ്കിലും ഉടമ വിട്ടുനല്‍കാന്‍ തയ്യാറായിരുന്നില്ല. ഇതോടെ കലക്ടറുടെ അധികാരമുപയോഗിച്ച് സ്ഥലം സര്‍ക്കാരിനായി എറ്റെടുക്കുമെന്നും പറഞ്ഞിരുന്നു.

Top