കൊച്ചി മുന്‍ മേയര്‍ മേഴ്‌സി വില്യംസ് അന്തരിച്ചു

കൊച്ചി: കൊച്ചി മുന്‍ മേയര്‍ പ്രൊഫസര്‍ മേഴ്‌സി വില്യംസ് അന്തരിച്ചു. ദീര്‍ഘനാളായി അര്‍ബുദ ബാധിതയായി ചികിത്സയിലായിരുന്നു. പാലാരിവട്ടത്തെ വസതിയിലായിരുന്നു അന്ത്യം.

കൊച്ചിയിലെ ആദ്യ വനിത മേയറായിരുന്നു മേഴ്‌സി വില്യംസ്. കൊച്ചിയുടെ പതിനാറാമത് മേയര്‍ ആയിരുന്ന ഇവര്‍ ഏറെ വര്‍ഷം സെന്റ് തെരേസാസ് കോളേജില്‍ അധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്. സംസ്‌കാരം പിന്നീട്.

Top