കൊച്ചി ബോട്ടപകടം: പ്രതിപക്ഷം സമരം പിന്‍വലിച്ചു

കൊച്ചി: കൊച്ചി കോര്‍പറേഷനില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതിപക്ഷ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

അപകടത്തില്‍പ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കും. ബോട്ട് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം കോടതി തീരുമാനം വന്നശേഷം മാത്രമേ ഉണ്ടാവുകയുള്ളൂ. അന്വേഷണത്തെ കോടതിയില്‍ സര്‍ക്കാര്‍ എതിര്‍ക്കില്ല. നഷ്ടപരിഹാരം കൂടുതല്‍ നല്‍കണോയെന്നു പഠിക്കാന്‍ കലക്ടറെ ചുമതലപ്പെടുത്തി.

Top