കൊച്ചിയിൽ വീണ്ടും സജീവമായി ഹണി ട്രാപ് സംഘം

കൊച്ചി; കൊച്ചിയിൽ വീണ്ടും ഹണി ട്രാപ് സംഘം പിടിയിൽ. കൊല്ലം മയ്യനാട് സ്വദേശിനി റിസ്വാനയും എറണാകുളം കുന്നുമ്പുറംകാരൻ അൽത്താഫുമാണ് അറസ്റ്റിലായത്. ഇരുവരും ചേർന്ന് ബുധനാഴ്ച യുവാവിനെ വിളിച്ചു വരുത്തി നഗ്ന ദൃശ്യങ്ങൾ പകർത്തുകയും, തുടർന്ന് ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും, കൈവശമുണ്ടായിരുന്ന ഫോണും, മാലയും തട്ടിയെടുക്കുകയും ചെയ്തു.

കൊച്ചിയിൽ ഒന്നര മാസത്തിനിടെ ഇത് മൂന്നാമത്തെ ഹണി ട്രാപ് സംഘമാണ് പിടിയിലാകുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Top