കൊച്ചിയിലെ നിറ്റാ ജലാറ്റിന്‍ കമ്പനിക്കു നേരെ ആക്രമണം

കൊച്ചി: കൊച്ചി പനമ്പള്ളി നഗറില്‍ പ്രവര്‍ത്തിക്കുന്ന നിറ്റാ ജലാറ്റിന്‍ കമ്പനിയുടെ ഓഫിസിനുനേരെ ആക്രമണം. ആക്രമണത്തില്‍ ഓഫിസ് ഭാഗികമായി തകര്‍ന്നു. ഓഫിസ് ഉപകരണങ്ങളും നശിപ്പിക്കപ്പെട്ടു. ഇന്നു രാവിലെ എട്ടരയോടെയായിരുന്നു സംഭവം. സ്ഥലത്തുനിന്ന് മാവോയിസ്റ്റ് ലഘുലേഖകള്‍ കണ്ടെടുത്തിട്ടുണ്ട്.

മുഖം മൂടി ധരിച്ചെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് സുരക്ഷാ ജീവനക്കാരന്‍ പറഞ്ഞു. തൃശൂര്‍ കാതികൂടത്ത് പ്രവര്‍ത്തിക്കുന്ന നിറ്റ ജലാറ്റിന്‍ ഫാക്ടറിക്കെതിരെ ഏറെ നാളായി സമരം നടന്നിരുന്നു. മലിനീകരണം തടയണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.

Top