കൊക്കെയ്ന്‍ കേസ്: പ്രതികളുടെ ഡിഎന്‍എ നടത്താന്‍ അനുമതി തേടി പൊലീസ് കോടതിയില്‍

കൊച്ചി: കൊക്കെയ്ന്‍ കേസിലെ പ്രതികളുടെ ഡിഎന്‍എ പരിശോധന നടത്തുന്നതിനുളള അനുമതിക്കായി പോലീസ് കോടതിയെ സമീപിച്ചു. പ്രതികള്‍ കൊക്കെയ്ന്‍ ഉപയോഗിച്ചതിനു വ്യക്തത വരുത്തുന്നതിനു വേണ്ടിയാണു പരിശോധന ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതികള്‍ ഉപയോഗിച്ച സിഗരറ്റുകളില്‍ കൊക്കെയ്‌ന്റെ അംശം കണ്ടെത്തിയതിനു പിന്നാലെയാണു പരിശോധന ആവശ്യവുമായി പോലീസ് കോടതിയെ സമീപിച്ചിരിക്കുന്നത്.

Top