കൈവിരലിന് പരിക്ക്: ആര്‍.അശ്വിന് രണ്ട് മത്സരങ്ങള്‍ നഷ്ടമാകും

ചെന്നൈ: ഐപിഎല്ലില്‍ കൊല്‍കത്തയ്‌ക്കെതിരെ നടന്ന മത്സരത്തിനിടെ പരിക്കേറ്റ ചെന്നൈയുടെ സ്പിന്നര്‍ ആര്‍.അശ്വിന്‍ അടുത്ത രണ്ട് മത്സരങ്ങളിലും കളിക്കില്ല. കൊല്‍ക്കത്തയ്‌ക്കെിരെ സൂര്യകുമാര്‍ യാദവിന്റെ ക്യാച്ചിന് ശ്രമിച്ചപ്പോഴാണ് അശ്വിന്റെ കൈവിരലിന് പരിക്കേറ്റത്. കൊല്‍ക്കത്തയ്ക്കും ഹൈദരാബാദിനും എതിരായ മത്സരങ്ങളാകും അശ്വിന് നഷ്ടമാകുക.

കൊല്‍കത്തയ്‌ക്കെതിരായ കളിയില്‍ രണ്ട് ഓവര്‍ എറിഞ്ഞ അശ്വിന്‍ അഞ്ചു റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു. അത്യന്തം ആവേശകരമായ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സ് രണ്ടു റണ്‍സിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തോല്‍പ്പിച്ചു. കൊല്‍ക്കത്തയ്ക്കു ജയിക്കാന്‍ 135 റണ്‍സ് മതിയായിരുന്നെങ്കിലും ചെന്നൈ ബൗളര്‍മാരുടെ കൃത്യതയാര്‍ന്ന പന്തേറിനുമുന്നില്‍ അവരുടെ ഇന്നിംഗ്‌സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 132ല്‍ അവസാനിക്കുകയായിരുന്നു.

Top