കൈക്കൂലി വാങ്ങുന്നതിനിടെ ഗ്രേഡ് എസ്‌ഐയെ വിജിലന്‍സ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: കോഴക്കേസില്‍ ഗ്രേഡ് എസ്‌ഐയെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ പ്രതാപനാണ് അറസ്റ്റിലായത്. പരാതിക്കാരനില്‍ നിന്നും 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. എസ്‌ഐയ്ക്ക് പണം വാങ്ങാന്‍ ഇടനിലക്കാരനായി നിന്ന ചന്ദ്രശേഖരന്‍ എന്നയാളും അറസ്റ്റിലായിട്ടുണ്ട്.

Top