കേരള വനിതാ ലീഗിന്‌ ഇന്ന്‌ ആരംഭം; ചാമ്പ്യൻമാർക്ക് ഇന്ത്യൻ വനിതാ ലീഗിൽ കളിക്കാം

കൊച്ചി: കേരള ഫുട്ബോൾ അസോസിയേഷന്റെ കേരള വനിതാ ലീഗിന് ഇന്ന് തുടക്കം. ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തിലാണ് മത്സരങ്ങൾ. ചാമ്പ്യൻമാർക്ക് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ സംഘടിപ്പിക്കുന്ന ഇന്ത്യൻ വനിതാ ലീഗിൽ കളിക്കാൻ അവസരം കിട്ടും. കോഴിക്കോട് ഇ എം എസ് കോർപറേഷൻ സ്റ്റേഡിയം, എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ട് എന്നിവയാണ് വേദികൾ. ആകെ 46 മത്സരങ്ങൾ. നാലാംപതിപ്പിൽ 10 ടീമുകളാണ് മാറ്റുരയ്ക്കുക. കഴിഞ്ഞ സീസണിനെക്കാൾ നാല് ടീമുകൾകൂടി ഇക്കുറി ഇടംപിടിച്ചു. ഒക്ടോബർ 15നാണ് ഫെെനൽ. ആദ്യദിനം രണ്ട് മത്സരങ്ങളാണ്.

ഗോകുലം കേരള എഫ്‌സി, കേരള യുണൈറ്റഡ് എഫ്‌സിയെ നേരിടും. കോഴിക്കോടാണ് വേദി. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയും എമിറേറ്റ്‌സ് എസ്‌സിയും ഏറ്റുമുട്ടും. വെെകിട്ട് നാലിനാണ് മത്സരങ്ങൾ. ഗോകുലം കേരള എഫ്‌സി, ഡോൺബോസ്‌കോ എഫ്എ, കേരള യുണൈറ്റഡ് എഫ്സി, കടത്തനാട് രാജാ എഫ്എ, ലൂക്കാ സോക്കർ ക്ലബ്, കേരള ബ്ലാസ്‌റ്റേഴ്‌സ്, ലോർഡ്‌സ് എഫ്എ, കൊച്ചി വൈഎംഎഎ, എമിറേറ്റ്‌സ് എസ്‌സി, എസ്ബിഎഫ്എ പൂവാർ, ബാസ്‌കോ ഒതുക്കുങ്ങൽ എന്നിവയാണ് ടീമുകൾ.

Top