കേരള കോണ്‍ഗ്രസ് എമ്മില്‍ കെ.എം മാണി-പി സി ജോര്‍ജ് പോര് രൂക്ഷമാകുന്നു

കോട്ടയം: കേരള കോണ്‍ഗ്രസില്‍ കെഎം മാണി -പിസി ജോര്‍ജ് പോര് യൂത്ത്ഫ്രണ്ട് (എം) യോഗം ഇന്ന് ചര്‍ച്ച ചെയ്‌തേക്കും. കോട്ടയത്ത് ചേരുന്ന യോഗത്തില്‍ പി.സി ജോര്‍ജിനെ എതിര്‍ത്തും മാണിക്ക് പിന്തുണ നല്‍കിയും പ്രമേയം പാസാക്കിയേക്കും എന്നാണ് സൂചന.

ബാര്‍കോഴ വിവാദത്തില്‍ കേരളാ കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കിയ പിസി ജോര്‍ജിനെ ഔദ്യോഗിക പദവിയില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന് യോഗം ആവശ്യപ്പെട്ടേക്കും. ഇന്നലെ യൂത്ത്ഫ്രണ്ടിലെ മാണി -ജോര്‍ജ് വിഭാഗങ്ങള്‍ പരസ്പരം രണ്ടു നേതാക്കളുടേയും കോലം കത്തിക്കുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തിരുന്നു.

Top