കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി ഇന്ന് യോഗം ചേരും

കോട്ടയം : കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി ഇന്ന് യോഗം ചേരും. രാവിലെ 11ന് കോട്ടയം പാര്‍ട്ടി ആസ്ഥാനത്താണ് യോഗം. ജോസ് വിഭാഗമാണ് യോഗം വിളിച്ചിരിക്കുന്നത്.

അതേസമയം നവംബര്‍ രണ്ടിന് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരുമെന്നും എംഎല്‍എമാര്‍ പങ്കെടുക്കണമെന്നും ആവശ്യപ്പെട്ട് എല്ലാ പാര്‍ട്ടി എംഎല്‍എമാര്‍ക്കും പി.ജെ.ജോസഫ് കഴിഞ്ഞ ദിവസം കത്ത് നല്‍കിയിരുന്നു. പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ എന്ന നിലയിലാണ് ജോസഫ് എന്‍,ജയരാജ്, റോഷി അഗസ്റ്റിന്‍ എന്നിവര്‍ ഉള്‍പ്പടെയുള്ള എംഎല്‍എമാര്‍ക്ക് കത്ത് നല്‍കിയത്.

Top