കേരളാ ഹൗസിലെ ബീഫ് വിവാദം; പ്രതിഷേധവുമായി ഇടത് എംപിമാര്‍

ന്യൂഡല്‍ഹി: ബീഫിന്റെ പേരില്‍ ഗോമാംസം വിളമ്പിയെന്നാരോപിച്ചതുമായി ബന്ധപ്പെട്ടു ഡല്‍ഹിയിലെ കേരള ഹൗസില്‍ നടന്ന സംഭവങ്ങളില്‍ പ്രതിഷേധിച്ച് ഇടതു എംപിമാരുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി.

ഡല്‍ഹിയിലെ കേരള ഹൗസിലാണ് ധര്‍ണ നടത്തിയത്. സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ ധര്‍ണയില്‍ പങ്കെടുത്തു.

അനുവദനീയമായ മാംസമാണ് കേരളാ ഹൗസില്‍ ഉപയോഗിച്ചത്. ബിജെപി ഫെഡറല്‍ തത്ത്വം ലംഘിച്ചവെന്നും പിണറായി വിജയന്‍ പറഞ്ഞു.

Top