കേരള സര്‍ക്കാര്‍ അഴിമതി അവതാരമായി മാറിയിരിക്കുകയാണെന്ന് എം വിജയകുമാര്‍

തിരുവനന്തപുരം: കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ അഴിമതി അവതാരമായി മാറിയിരിക്കുകയാണെന്ന് അരുവിക്കര നിയമസഭ ഉപതെരഞ്ഞെടുപ്പ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. വിജയകുമാര്‍. എങ്ങനെ അഴിമതിനടത്താമെന്ന് ഗവേഷണം ചെയ്യുകയാണ് കേരളത്തിലെ മന്ത്രിമാര്‍.

ഈ സര്‍ക്കാരിന്റെ കാലത്ത് അഴിമതി അതിന്റെ പാരമ്യത്തില്‍ എത്തിയെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ കേരളം എങ്ങോട്ട് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വിജയകുമാര്‍.

അരുവിക്കര ഉപതെരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തിലെ നിര്‍ണായകമായ തെരഞ്ഞെടുപ്പാണ്. കേരളം എങ്ങോട്ട് എന്ന് നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പാണിതെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പരാജയം സുനിശ്ചിതമാണെന്നും സംസ്ഥാനത്തെ നിലവിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം എല്‍ഡിഎഫിന് അനുകൂലമാണെന്നും വിജയകുമാര്‍ കൂട്ടിച്ചേര്‍ത്തു.

Top