കേരളത്തില്‍ ജനതാ പാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ നേരിട്ട് ശ്രമിക്കുമെന്ന് ശരത് യാദവ്

പാറ്റ്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പിന് ശേഷം ജനതാപരിവാര്‍ പുനസംഘടിപ്പിക്കുമെന്ന് ജനതാദള്‍ യുണൈറ്റഡ് ദേശീയ അദ്ധ്യക്ഷന്‍ ശരത് യാദവ്. ബിഹാറിലെ മഹാസഖ്യത്തിന്റെ വിജയം മോദി വിരുദ്ധ ക്യാമ്പിനെ ശക്തിപ്പെടുത്തുമെന്നും കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെത്തി ജനതാദള്‍ എസിനെയും ജനതാദള്‍ യുണൈറ്റഡിനെയും ഒന്നിപ്പിക്കാനുള്ള ശ്രമം താന്‍ നേരിട്ട് നടത്തുമെന്നും ശരദ് യാദവ് പറഞ്ഞു.

ബീഹാര്‍ തെരഞ്ഞെടുപ്പിന് ശേഷം താന്‍ കേരളത്തിലെത്തുമെന്ന് പറഞ്ഞ ശരദ് യാദവ്, വിഷയങ്ങളില്‍ ഇടപ്പെട്ട് പ്രശ്‌നം പരിഹരിക്കുമെന്ന് വ്യക്തമാക്കി. ബീഹാറില്‍ മഹാസഖ്യം വിജയിക്കുന്നതോടെ ദേശീയ രാഷ്ട്രീയത്തില്‍ പുതിയ ചേരി ഉയര്‍ന്നുവരുമെന്നും വിട്ടുപോയവരെ തിരികെ എത്തിക്കുമെന്നും ശരദ് യാദവ് പറഞ്ഞു.

ബീഹാറില്‍ മോദിയുടെ അമിതമായ സാന്നിദ്ധ്യം ബിജെപിക്ക് തിരിച്ചടിയാകുമെന്ന് ശരദ് യാദവ് പറഞ്ഞു. ഇപ്പോഴും ജാതി ബീഹാര്‍ രാഷ്ട്രീയത്തിന്റെ അവിഭാജ്യ ഘടകമാണെന്നും കേരളമടക്കമുള്ള സംസ്ഥാനങ്ങളിലും സാഹചര്യങ്ങള്‍ സമാനമാണെന്നും ശരദ് യാദവ് അഭിപ്രായപ്പെട്ടു.

Top