കേരളത്തിലേത് പാരവെപ്പ് ഭരണമെന്ന് വി.എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: കേരളത്തില്‍ നടക്കുന്നത് പാരവയ്പ്പ് ഭരണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. കെപിസിസി പ്രസിഡന്റിന്റെ പാരയ്ക്ക് മുഖ്യമന്ത്രി ഇരട്ടപ്പാര വെയ്ക്കുകയാണ്. അഴിമതി ആരോപണത്തില്‍ നിന്ന് സ്വന്തം തടി രക്ഷിക്കാന്‍ മുഖ്യമന്ത്രി അധികാരവും പദവിയും ദുര്‍വിനിയോഗം ചെയ്യുകയാണ്. ഉമ്മന്‍ ചാണ്ടിയെ പോലെ നാണം കെട്ട ഒരു മുഖ്യമന്ത്രി കേരളത്തിലുണ്ടായിട്ടില്ലെന്നും വി.എസ് പറഞ്ഞു. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ അന്വേഷണ പരിധിയില്‍ കൊണ്ടു വരാനുള്ള കമ്മിഷന്റെ തീരുമാനം എന്തോ അവാര്‍ഡ് ലഭിച്ചതു പോലെയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. അഴിമതിക്ക് ഒത്താശ നല്‍കിയ ആള്‍ എന്ന നിലയ്ക്കാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ ഇത് തനിക്കുള്ള ബഹുമതിയാണെന്ന് കരുതി ചിരിക്കുകയാണെന്നും വി.എസ് പറഞ്ഞു. ഇത്ര ലജ്ജാകരമായ രീതിയില്‍ കേരളത്തിന്റെ മുഖ്യമന്ത്രി പെരുമാറുന്നത് കേരളീയരുടെ ഗതികേടാണെന്നും വി.എസ് അഭിപ്രായപ്പെട്ടു.

Top