കേരളത്തിലെ ഒരു ജില്ലയിലും ഭരണവിരുദ്ധ വികാരമില്ലെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഒരു ജില്ലയിലും ഭരണവിരുദ്ധ വികാരമില്ലെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി. മലപ്പുറത്തെ തര്‍ക്കം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയ പ്രതീക്ഷയുണ്‌ടെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. മലപ്പുറത്തെ സീറ്റ് തര്‍ക്കം യുഡിഎഫിന്റെ വിജയത്തെ ബാധിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബും പറഞ്ഞു. എല്ലാത്തവണയും ഉണ്ടാകാറുളള പ്രശ്‌നമേ ഇത്തവണയും ഉണ്ടായിട്ടുള്ളുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Top