കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം മാറ്റിയെഴുതുന്ന തെരഞ്ഞെടുപ്പാകും ഇതെന്ന് വി.മുരളീധരന്‍

കോഴിക്കോട്: സംസ്ഥാനത്തെ രാഷ്ട്രീയ ചരിത്രം മാറ്റിയെഴുതുന്ന തെരഞ്ഞെടുപ്പാകും ഇതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍. പരമ്പരാഗതമായി ഇരുമുന്നണികള്‍ക്കും വോട്ടുചെയ്തിരുന്നവര്‍ മാറിചിന്തിക്കും. കാസര്‍കോടിനുപുറമേ മറ്റു ജില്ലകളിലും ബിജെപി ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളുണ്ടാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

സിപിഎം നേതാവ് എളമരം കരീം ഉള്‍പ്പെട്ട ചക്കിട്ടപ്പാറക്കേസ് അട്ടിമറിച്ചത് കോണ്‍ഗ്രസ് സിപിഎം ഒത്തുതീര്‍പ്പുപ്രകാരമാണെന്ന് മുരളീധര്‍ ആരോപിച്ചു. കോണ്‍ഗ്രസിനും ഇതിനുശ്രമിച്ച സിപിഎമ്മിലെ വിഭാഗത്തിനും ദോഷംചെയ്യുമെന്നും മുരളീധരന്‍ പറഞ്ഞു.

മുന്‍പൊന്നും കാണാത്ത തരംഗം ബിജെപിക്ക് അനുകൂലമായുണ്ടെന്ന് മുതിര്‍ന്ന നേതാവ് ഒ.രാജഗോപാല്‍. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി ഒന്നാമതെത്തുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

Top