കേരളം അനുഗ്രഹിക്കപ്പെട്ട നാടെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

വത്തിക്കാന്‍: കേരളത്തിന് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പ്രശംസ. കേരളം അനുഗ്രഹിക്കപ്പെട്ട നാടാണെന്നും എവുപ്രാസ്യമ്മയേ പോലുള്ള കന്യാസ്ത്രീകള്‍ ഇനിയും കേരളത്തില്‍ നിന്ന് ഉണ്ടാകണമെന്നും മാര്‍പ്പാപ്പ പറഞ്ഞു.

ഇന്ത്യയിലെ സഭ ഈ നിലയില്‍ മുന്നോട്ട് പോകണം. വത്തിക്കാനില്‍ ഇന്ത്യന്‍ സമൂഹത്തെ മാര്‍പ്പാപ്പ ആശിര്‍വദിച്ചു.

കര്‍ദ്ദിനാള്‍ മാര്‍ ക്ലിമ്മിസിനെ മാര്‍പ്പാപ്പ പ്രത്യേകം അഭിനന്ദിച്ചു. ഏറ്റവും പ്രായം കുറഞ്ഞ കര്‍ദ്ദിനാളാണ് മാര്‍ ക്ലിമ്മിസെന്നതില്‍ സന്തോഷമുണ്ടെന്നും മാര്‍പ്പാപ്പ പറഞ്ഞു.

Top