കെ.സി അബുവിനെതിരെ മാനനഷ്ടക്കേസ് നല്‍കും: ഷിബു ബേബി ജോണ്‍

കൊല്ലം: കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.സി.അബുവിന്റെ വിവാദ പരാമര്‍ശത്തിനെതിരെ മന്ത്രി ഷിബു ബേബി ജോണ്‍ വക്കീല്‍ നോട്ടീസ് അയയ്ക്കും.

നിയമസഭയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ മാദ്ധ്യമങ്ങളിലൂടെ പ്രസ്താവന നടത്തിയെന്ന് ആരോപിച്ചാണ് നോട്ടീസ് അയയ്ക്കുക. അബുവിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ ഷിബു മുഖ്യമന്ത്രിക്കും കെപിസിസി പ്രസിഡന്റിനും പരാതിയും നല്‍കിയിട്ടുണ്ട്.

നിയമസഭയില്‍ ഇ എസ് ബിജിമോള്‍ ഷിബു ബേബിജോണിമൊത്തുള്ള നേരം ആസ്വദിക്കുകയായിരുന്നു എന്നായിരുന്നു കെ സി അബുവിന്റെ പരാമര്‍ശം.

Top