കെ.കെ രാഗേഷ് സിപിഎം രാജ്യസഭാ സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: കെ.കെ രാഗേഷിനെ സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് രാഗേഷിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനമായത്. നിലവില്‍ സിപിഎം സംസ്ഥാന സമിതി അംഗമാണ് രാഗേഷ്. എസ്എഫ്‌ഐയുടെ മുന്‍ അഖിലേന്ത്യ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2009 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ നിന്നും കെ. സുധാകരനെതിരേ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

Top