കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍കാരുടെ ആത്മഹത്യ നിസാരവത്ക്കരിച്ച് കടകം പള്ളി

kadakampally surendran

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍കാരുടെ ആത്മഹത്യയെ നിസ്സാരവത്ക്കരിച്ച് സഹകരണ മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍. പെഷന്‍കാര്‍ ആത്മഹത്യ ചെയ്യുന്നത് ആദ്യമായല്ലെന്നാണ് മന്ത്രിയുടെ വിവാദപരമായ പരാമര്‍ശം. പെന്‍ഷന്‍ കുടിശ്ശിക വിതരണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

അഞ്ചുമാസമായി മുടങ്ങിയ കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശ്ശിക വിതരണം സര്‍ക്കാര്‍ ആഘോഷമായി നടത്തിയത് വിമര്‍ശനത്തിനിടയാക്കിയിരുന്നു. തമ്പാനൂരിലെ പെന്‍ഷന്‍ വിതരണ ചടങ്ങില്‍ സഹകരണമന്ത്രിയുടെ പരാമര്‍ശം മറ്റൊരു വിവാദത്തിന് തുടക്കമിട്ടു.

പ്രതിപക്ഷ അനുകൂല പെന്‍ഷന്‍ സംഘടനയില്‍പ്പെട്ടവര്‍ ചടങ്ങിനെത്തിയിരുന്നില്ല. ജുലൈ മാസം വരെയുള്ള പെന്‍ഷന്‍ വിതരണമാണ് സഹകരണ ബാങ്ക് ഏറ്റെടുത്തത്. അതിന് ശേഷവും പെന്‍ഷന്‍കാരെ കൈവിടില്ലെന്നാണ് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്.

287 കോടി രൂപയുടെ കുടിശ്ശികയാണ് വിതരണം ചെയ്തു തുടങ്ങിയത്. പെന്‍ഷന്‍ വിതരണത്തിനായി സഹകരണ ബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങുന്നതിലെ ആശയക്കുഴപ്പം പരിഹരിച്ചതായി കെഎസ്ആര്‍ടിസി എംഡി എ ഹേമചന്ദ്രന്‍ അറിയിച്ചു.

Top