കെ.എം മാണിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം: വി.എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: ബാര്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട കേസില്‍ ആരോപണവിധേയനായ ധനകാര്യമന്ത്രി കെ. എം. മാണിയെ അറസ്റ്റു ചെയ്ത് ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. മാണിക്കെതിരെയുള്ള ആരോപണം യുഡിഎഫ് നേതാക്കളായ ആര്‍. ബാലകൃഷ്ണപിള്ളയും പി.സി. ജോര്‍ജും സ്ഥിരീകരിച്ചതാണെന്നും മാണിയെ മന്ത്രി സഭയില്‍ നിന്ന് പുറത്താക്കണമെന്നും വി.എസ്. വ്യക്തമാക്കി.

മന്ത്രിസഭ അഴിമതിക്കാരുടെ കൂടാരമായി മാറിയെന്നും മാണിയെ ഇനി ഒരു ബജറ്റ് അവതരിപ്പിക്കാന്‍ കേരളീയര്‍ അനുവദിക്കില്ലെന്നും വി.എസ്. അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടു.

Top