കെ.എം മാണിയെയും ജോസഫ് ഗ്രൂപ്പിനെയും വിമര്‍ശിച്ച് പി.സി ജോര്‍ജ്

കോട്ടയം: മാണിക്കെതിരെ വീണ്ടും വിമര്‍ശനമുന്നയിച്ച് പി.സി ജോര്‍ജ് രംഗത്ത്. കേരള കോണ്‍ഗ്രസില്‍ മറ്റൊരു ഗ്രൂപ്പുണ്ടാക്കാനാണു മാണി ശ്രമിക്കുന്നതെന്ന് പി.സി ജോര്‍ജ് പറഞ്ഞു.

ജോസഫ് ഗ്രൂപ്പിനെതിരെയും ജോര്‍ജ് വിമര്‍ശനമുന്നയിച്ചു. തനിക്കെതിരെ നടപടിയെടുത്ത യോഗത്തില്‍ ജോസഫ് ഗ്രൂപ്പ് മൗനം പാലിച്ചതില്‍ ദുരൂഹതയുണ്ട്.

ജോസഫ് ഗ്രൂപ്പിനെ മാണിക്കനുകൂലമാക്കാന്‍ എന്തെങ്കിലുമൊക്കെ കൊടുക്കേണ്ടി വന്നിട്ടുണ്ടാകും. മാന്യന്‍മാരായ എംഎല്‍എമാര്‍ ഇന്നലെവരെ മാണിയെക്കുറിച്ചു പറഞ്ഞു നടന്നതെന്തെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഓടിയൊളിക്കുന്നവനല്ല താനെന്നും സ്ഥാനമില്ലാത്ത പി.സി. ജോര്‍ജ് നൂറിരട്ടി ശക്തനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിന്റെ മാന്യമായ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ജോര്‍ജിന്റെ പ്രതികരണം.

Top