കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം;സഭ നിര്‍ത്തിവെച്ചു

തിരുവനന്തപുരം: ബാര്‍ കോഴ വിഷയത്തില്‍ ധനമന്ത്രി കെ.എം. മാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ടു മാണിക്കെതിരേ വിജിലന്‍സ് കേസെടുത്തതിന്റെ പശ്ചാത്തലത്തില്‍ രാജിവെച്ച് പുറത്തുപോകണമെന്നാണ് പ്രതിപക്ഷ ാവശ്യം. ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയുള്ള പ്രതിഷേധത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവച്ചു. ചോദ്യോത്തര വേളയില്‍ ആദ്യത്തെ ചോദ്യം ഉന്നയിക്കുന്നതിനു മുമ്പേ പ്രതിഷേധം ആരംഭിക്കുകയായിരുന്നു. ബഹളത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവെച്ചു.

Top