കെ എം മാണിക്കെതിരെ മുഖ്യമന്ത്രിക്ക് പി സി ജോര്‍ജ് കത്ത് നല്‍കി

തിരുവനന്തപുരം: കെ.എം മാണിക്കെതിരെ പി സി ജോര്‍ജ് മുഖ്യമന്ത്രിക്ക് കത്തുനല്‍കി. മാണിയുടെ അഴിമതികള്‍ എണ്ണിപ്പറയുന്ന 10 പേജുള്ള കത്താണ് മുഖ്യമന്ത്രിക്ക് പി.സി ജോര്‍ജ് നല്‍കിയിരിക്കുന്നത്. മാണിയുടെ വീട്ടില്‍ നോട്ട് എണ്ണുന്ന യന്ത്രം ഉണ്ടെന്ന് പിസി ജോര്‍ജ് കത്തില്‍ പറയുന്നു. മാണി അന്ധമായ പുത്രവാത്സല്യത്തിന്റെ പിടിയിലാണെന്നും അഴിമതിയുടെയും പണം സമ്പാദിച്ചതിന്റെയും തെളിവുകള്‍ പുറത്തു വിടുമെന്നും കത്തില്‍ കുറിക്കുന്നു.

ജോസ്.കെ.മാണിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കത്തില്‍ ഉന്നയിക്കുന്നത്. റബര്‍ കര്‍ഷകരെയും മാണി വഞ്ചിച്ചു. വന്‍കിട ടയര്‍ കമ്പനി പ്രതിനിധി ജോസ് കെ.മാണിക്ക് 10 കോടി രൂപ നല്‍കി. സോളാര്‍, ബാര്‍ കോഴ കേസില്‍ ജോസ്.കെ.മാണിക്ക് മുഖ്യ പങ്കുണ്ടെന്നും കത്തില്‍ പറയുന്നു.

കേരളാ കോണ്‍ഗ്രസിന് ലഭിക്കേണ്ട മൂന്നാം മന്ത്രി സ്ഥാനം മാണി അട്ടിമറിച്ചെന്നും തന്നെ മന്ത്രിയാക്കാതിരിക്കാനുള്ള മാണിയുടെ നീക്കമായിരുന്നു ഇതെന്നും ജോര്‍ജ് കത്തില്‍ പറയുന്നു.

Top