കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട്;സമരത്തിന് പിന്തുണ അറിയിച്ച് ലിജോ ജോസ് പെല്ലിശ്ശേരി

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ ജാതി വിവേചനത്തിനെതിരെ വിദ്യാർത്ഥികൾ നടത്തുന്ന സമരത്തിന് പിന്തുണ അറിയിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. ‘ആരെങ്കിലും എന്നെ അപമാനിച്ചാൽ അയാളോട് എനിക്ക് അനന്തമായ സഹതാപം മാത്രമേ തോന്നൂ’, എന്ന മുൻ രാഷ്‌ട്രപതി കെ ആർ നാരായണന്റെ വാക്കുകൾ പങ്കുവെച്ചാണ് ലിജോ തന്റെ ഐക്യദാർഢ്യം അറിയിച്ചത്. ഒപ്പം കെ ആർ നാരായണന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

ഇന്നലെ 27-മത് രാജ്യാന്തര ചലച്ചിത്ര മേളയുടെ പ്രധാനവേദിയായ ടാഗോറിൽ വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിൽ കമൽ, ആഷിഖ് അ‌ബു, ജിയോ ബേബി, മഹേഷ് നാരായണൻ, സജിത മഠത്തിൽ, വിധു വിൻസെന്റ്, ബിജിപാൽ, ഷഹബാസ് അ‌മൻ, കമാൽ കെ എം, ശീതൾ ശ്യാം തുടങ്ങിയവർ പങ്കെടുക്കുകയും തങ്ങളുടെ ഐക്യദാർഢ്യം അറിയിക്കുകയും ചെയ്തിരുന്നു.

https://www.facebook.com/lijojosepellissery

Top