കെവിന്‍ ഡി ബ്രൂണ്‍ മാഞ്ചസ്റ്റര്‍ സിറ്റിയുമായി ആറു വര്‍ഷത്തെ കരാര്‍ ഒപ്പുവച്ചു

ന്യൂഡല്‍ഹി: ബെല്‍ജിയം മിഡ്ഫീല്‍ഡര്‍ കെവിന്‍ ഡി ബ്രൂണ്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്ക്. പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടിയാണ് ബ്രൂണ്‍ ഇനി പന്ത് തട്ടുക. സിറ്റിയുമായി ആറു വര്‍ഷത്തേക്കുള്ള കരാറില്‍ താരം ഒപ്പ് വച്ചു.

വി.എഫ്.എല്‍ വോക്‌സ്ബര്‍ഗില്‍ നിന്നുമാണ് ബ്രോണ്‍ മാഞ്ചസ്റ്ററിലേക്ക് ചേക്കേറിയത്. കരാര്‍ തുക സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ സിറ്റി പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ ഏകദേശം 428 കോടി രൂപയ്ക്കാണ് ബ്രോണിനെ മാഞ്ചസ്റ്റര്‍ സ്വന്തമാക്കിയതെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പുതിയ ടീമിനൊപ്പം ചേരുന്നതില്‍ സന്തോഷമുണ്ടെന്ന് സിറ്റിയുടെ വെബ്‌പേജില്‍ ബ്രൂണ്‍ കുറിച്ചു.

17ാം നമ്പര്‍ ജേഴ്‌സിയിലാവും ബ്രൂണ്‍ സിറ്റിയ്ക്കായി കളിക്കുക. ഈ ഇടയ്ക്കായി നാല് താരങ്ങളെയാണ് സിറ്റി ടീമിലെത്തിച്ചത്. ഇംഗ്ലണ്ടിന്റെ റഹിം സ്റ്റര്‍ലിങ്, ഫാബിയാന്‍ ഡെല്‍ഫ്, അര്‍ജന്റൈന്‍ പ്രതിരോധ താരം നിക്കോളാസ് ഒറ്റമെന്‍ഡി എന്നിവരാണ് ബ്രോണിനെ കൂടാതെ സിറ്റിയിലെത്തിയ താരങ്ങള്‍.

Top