ഔദാര്യം കിട്ടിയ സ്ഥാനമെങ്കില്‍ ഒഴിയാന്‍ തയ്യാര്‍: വി.ഡി സതീശന്‍

തിരുവനന്തപുരം; കെപിസിസി വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്ന് വി ഡി സതീശന്‍. ഏകോപന സമിതി യോഗത്തിലാണ് സതീശന്‍ ഇക്കാര്യം പറഞ്ഞത്. അതേസമയം പ്രസിഡന്റിനേക്കാള്‍ മുകളിലാണ് വൈസ് പ്രസിഡന്റെന്നും താന്‍ ആവശ്യപ്പെട്ടിട്ടാണ് വി.ഡി സതീശനെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചതെന്നും യോഗത്തില്‍ സുധീരന്‍ പറഞ്ഞു. എന്നാല്‍ പാര്‍ട്ടിയേക്കാള്‍ മുകളിലല്ല ആരുമെന്ന് വി ഡി സതീശന്‍ വിഎം സുധീരന് മറുപടി നല്‍കി. ഔദാര്യംകൊണ്ട് കിട്ടിയതാണ് ഈ സ്ഥാനമെങ്കില്‍ ഇപ്പോള്‍ തന്നെ ഒഴിയാമെന്നും സതീശന്‍ പറഞ്ഞു.

Top