കെജ്‌രിവാള്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവും നിയുക്ത ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി. കെജ്‌രിവാളിന്റെ അടുത്ത അനുയായിയായ മനീഷ് സിസോദിയക്കൊപ്പം പ്രധാനമന്ത്രിയുടെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച.

പ്രധാനമന്ത്രിയെ 14ന് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിലേയ്ക്ക് ക്ഷണിച്ചുവെന്നും മുന്‍കൂട്ടി തീരുമാനിച്ച പരിപാടികള്‍ ഉള്ളതിനാല്‍ അദ്ദേഹം എത്തില്ലെന്ന് അറിയിച്ചുവെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം മനീഷ് സിസോദിയ പറഞ്ഞു.

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍വിജയം നേടിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോഡി കേജ്‌രിവാളിനെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. ഇന്നലെ രാഷ്ട്രപതി പ്രണബ്മുഖര്‍ജിയുമായും കൂടിക്കാഴ്ച നടത്തിയ കെജ്‌രിവാള്‍ അദേഹത്തേയും ചടങ്ങിന് ക്ഷണിച്ചിട്ടുണ്ട്.

Top