കെഎസ്എഫ്ഡിസിയില്‍ നിന്നും മണിയന്‍പിള്ള രാജുവും ഇടവേള ബാബുവും രാജിവച്ചു

തിരുവനന്തപുരം: കെഎസ്എഫ്ഡിസി ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും മണിയന്‍പിള്ള രാജുവും ഇടവേള ബാബുവും രാജിവച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താനെ കെഎസ്എഫ്ഡിസി ചെയര്‍മാനാക്കിയതില്‍ പ്രതിഷേധിച്ചാണ് രാജി. ഉണ്ണിത്താനെ ചെയര്‍മാനാക്കിയത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നാണ് ഇവരുടെ അരോപണം. സംവിധായകന്‍ ഷാജി കൈലാസ് ഞായറാഴ്ച ഡയറക്ടര്‍ സ്ഥാനമൊഴിഞ്ഞിരുന്നു.

സര്‍ക്കാരുമായി സിനിമാ താരങ്ങള്‍ ഇനി സഹകരിക്കില്ലെന്നും സര്‍ക്കാരിന്റെ പരിപാടികള്‍ ബഹിഷ്‌ക്കരിക്കുമെന്നും രാജിവച്ച ശേഷം ഇടവേള ബാബു പറഞ്ഞു. സര്‍ക്കാരിനു വേണ്ടി സൗജന്യമായി അഭിനയിച്ച എല്ലാ പരസ്യചിത്രങ്ങളും ബഹിഷ്‌ക്കരിക്കുമെന്നും സര്‍ക്കാരിന്റെ കമ്മിറ്റികളില്‍ നിന്നു രാജിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

Top