കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവം; വി.എസിനും പങ്കെന്ന് ടി.കെ പളനി

തിരുവനന്തപുരം: കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ വി.എസിനും പങ്കെന്ന് ടി.കെ പളനി. വിഎസിനെതിരെ പാര്‍ട്ടിയില്‍ പരാതി നല്‍കുമെന്നും പളനി. സ്മാരകം തകര്‍ത്തതിലെ വി.എസിന്റെ പങ്കും ക്രൈംബ്രാഞ്ച് അന്വേഷിക്കണം. തന്നോടുള്ള വിരോധം വി.എസിന്റെ ഗ്രൂപ്പ് നീക്കം തടഞ്ഞതിനാലാണ്. ആലപ്പുഴയിലെ വിഭാഗീയതയ്ക്ക് പിന്നില്‍ വി.എസ് ആണെന്നും എന്തിന് വി.എസ് വിഭാഗീയത നടത്തുന്നുവെന്ന് തനിക്കറിയില്ലെന്നും പളനി പറഞ്ഞു.

നാവ് നന്നായിരുന്നെങ്കില്‍ വി.എസ് മാരാരിക്കുളത്ത് തോല്‍ക്കില്ലായിരുന്നു. ഒറ്റുകാര് ആരാണെന്ന് വി.എസ് തന്നെ പറയട്ടെയെന്നും ടി.കെ പളനി.

Top