കൃഷിനാശം: യുപിയില്‍ കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം 63 രൂപ മാത്രം

ന്യൂഡല്‍ഹി: വേനല്‍മഴയില്‍ കൃഷി നശിച്ച് ദുരിതത്തിലായ കര്‍ഷകര്‍ക്ക് സര്‍ക്കാരിന്റെ വക വീണ്ടും പ്രഹരം. നഷ്ടപരിഹാരമായി സാമ്പത്തിക സഹായം അനുവദിക്കുന്നമെന്ന പ്രഖ്യാപനത്തെത്തുടര്‍ന്നു പ്രതീക്ഷയോടെ കാത്തിരുന്നവര്‍ക്കു കിട്ടിയത് 63 രൂപ മുതല്‍ 100 രൂപ വരെയുള്ള ചെക്കുകള്‍. 50 സെന്റില്‍ കൃഷി നശിച്ച കര്‍ഷകന് 63 രൂപയും 75 സെന്റിന് ~ 84 ഒരേക്കറിന് ~ 100 എന്ന നിരക്കിലാണ് നഷ്ടപരിഹാരം. നഷ്ടപരിഹാരം നല്‍കിയ ഏറ്റവും ഉയര്‍ന്ന തുക ~297.
”സര്‍ക്കാര്‍ പാവപ്പെട്ട കര്‍ഷകരെ അവഹേളിക്കുകയാണ്. രാജ്യത്തിനു ഭക്ഷണം നല്‍കുന്ന കര്‍ഷകനെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
നഷ്ടപരിഹാരമായി 75 രൂപ ലഭിച്ചാല്‍ കുടുംബം എങ്ങനെ കഴിയും. മുഴുവന്‍ കര്‍ഷകരും അസംതൃപ്തരാ ണ്. മതിയായ നഷ്ടപരിഹാ രം ലഭിച്ചില്ലെങ്കില്‍ ഇനിയും കര്‍ഷകര്‍ ആത്മഹത്യയെ അഭയം തേടേണ്ടിവരും’ ഫാസിയാബാദിലെ ഒരു കര്‍ഷകന്‍ പറഞ്ഞു.
കനത്ത വേനല്‍ മഴയില്‍ കൃഷി നശിച്ച് ദുരിതത്തിലായ കര്‍ഷകരെ വീണ്ടും തകര്‍ക്കുന്ന നിലപാടണ് യുപി സര്‍ക്കാര്‍ ചെയ്യുന്നതെന്ന ആക്ഷേപമാണ് ഉയര്‍ന്നിരിക്കുന്നത്.

Top