കൂണുകള്‍ ഉപയോഗിച്ച് മൊബൈല്‍ ബാറ്ററി നിര്‍മ്മിക്കാമെന്ന് അമേരിക്കന്‍ ഗവേഷകര്‍

കൂണുകള്‍ ഉപയോഗിച്ച് മൊബൈല്‍ ബാറ്ററി നിര്‍മ്മിക്കാന്‍ കഴിയുമെന്ന് ഒരു സംഘം അമേരിക്കന്‍ ഗവേഷകര്‍.

ബാറ്ററികളില്‍ കൂണുകള്‍ ഉപയോഗിച്ചാല്‍ കൂടുതല്‍ സമയം ചാര്‍ജ് നിലനിര്‍ത്താന്‍ കഴിയുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കൂണുകള്‍ ഉപയോഗിച്ചുള്ള ലിഥിയം അയണ്‍ ബാറ്ററി ആനോഡുകളാണ് ഗവേഷകര്‍ വികസിപ്പിച്ചെടുത്ത്.

കൂണുപയോഗിച്ച് ഗവേഷകര്‍ സൃഷ്ടിച്ച ബാറ്ററി ആനോഡ് ചെലവുകുറഞ്ഞതും പരിസ്ഥിതിക്ക് ദോഷം ചെയ്യാത്തതുമാണ്. നിലവില്‍ ലിഥിയംഅയണ്‍ ബാറ്ററി ആനോഡുകളുണ്ടാക്കാന്‍ ഉപയോഗിക്കുന്നത് സിന്തെറ്റിക് ഗ്രാഫൈറ്റാണ്. അത് നിര്‍മിക്കുക വളരെ ചെലവേറിയ പ്രക്രിയയാണ്.

പരീക്ഷണം വിജയകരമായി മുന്നോട്ടുപോയാല്‍ ഇനിയുള്ള നാളുകളില്‍ സെല്‍ഫോണുകളില്‍ കൂണു ബാറ്ററികളാകും ഉപയോഗിക്കുക.
മാത്രമല്ല, ഇലക്ട്രിക് വാഹനങ്ങളിലെ ബാറ്ററികളും ഭാവിയില്‍ കൂണുകളുടെ സഹായത്തോടെ നിര്‍മിക്കാന്‍ കഴിയും.

Top