കൂടുതല്‍ ബാറുകള്‍ തുറക്കുന്നതുമായ വിവാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് ടിപി രാമകൃഷ്ണന്‍

TP RAMAKRISHNAN

തിരുവനന്തപുരം: അടച്ചിട്ട കൂടുതല്‍ ബാറുകള്‍ തുറന്ന് കൊടുക്കാനുള്ള ഉത്തരവിന്റെ പേരിലുള്ള വിവാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍.

വിഷയത്തില്‍ സുപ്രീം കോടതി വ്യക്തത വരുത്തിയ സാഹര്യത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് ചെയ്തത്. ഇത് സംബന്ധിച്ച ആവശ്യമായ കൂടിയാലോചനകള്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

മന്ത്രി അറിഞ്ഞിട്ടില്ല എന്നതടക്കമുള്ള വിവാദങ്ങള്‍ ശരിയല്ലെന്നും രാമകൃഷ്ണന്‍ വ്യക്തമാക്കി.

Top