കൂടുതല്‍ ഓഹരി വിറ്റഴിക്കലിന് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു

ന്യൂഡല്‍ഹി: ഓഹരി വിറ്റഴിക്കലിലൂടെ ധനസമാഹരണം ത്വരിതഗതിയിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ലക്ഷ്യമിട്ടിട്ടുള്ള 41,000 കോടി ഇതിലൂടെ സമാഹരിക്കാനാണ് തീരുമാനം. 13 പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരികള്‍ വില്‍ക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.

ഐഓസി, നാഷനല്‍ ഫെര്‍ട്ടിലൈസേഴ്‌സ്, എംഎംടിസി, ഹിന്ദുസ്ഥാന്‍ കോപ്പര്‍, ഐടിഡിസി തുടങ്ങിയ കമ്പനികള്‍ ഉള്‍പ്പെടെ സുപ്രധാന കമ്പനികളുടെ ഓഹരികള്‍ വിറ്റഴിക്കും. മുതല്‍ പതിനഞ്ചുവരെ ശതമാനം ഓഹരികള്‍ വിറ്റഴിക്കാനാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡിസിന്‍വെസ്റ്റ്‌മെന്റിന്റെ തീരുമാനം.

ഇതിനായി ക്യാബിനറ്റ് നോട്ട് തയാറാക്കിക്കഴിഞ്ഞു. പദ്ധതിപ്രകാരം എന്‍ജിനിയേഴ്‌സ് ഇന്ത്യാ ലിമിറ്റഡ്, നാല്‍കോ, എന്‍എംഡിസി, ഐഓസി എന്നീ കമ്പനികളുടെ 10 ശതമാനം ഓഹരികള്‍ വില്‍ക്കും. നാഷനല്‍ ഫെര്‍ട്ടിലൈസേഴ്‌സ് ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡ്, ഇന്ത്യാ ടൂറിസം ഡവലപ്പമെന്റ് കോര്‍പ്പറേഷന്‍, സ്‌റ്റേറ്റ് ട്രേഡിങ് കോര്‍പ്പറേഷന്‍ എന്നിവയിലെ 15 ശതമാനം ഓഹരികളും വില്‍ക്കും.

Top