കുറുമുന്നണിയുണ്ടാക്കാന്‍ ജോര്‍ജിനെ അനുവദിക്കില്ലെന്ന് രമേശ് ചെന്നിത്തല

കോഴിക്കോട്: യു.ഡി.എഫില്‍ കുറുമുന്നണിയുണ്ടാക്കാന്‍ പി.സി ജോര്‍ജിനെ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മുന്നണിക്ക് അകത്ത് നില്‍ക്കണോ പുറത്ത് പോണോ എന്ന് പി.സി ജോര്‍ജ് തന്നെ തീരുമാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫില്‍ വേറൊരു മുന്നണിക്ക് സാധ്യതയില്ല. കേരളത്തില്‍ രണ്ട് മുന്നണികളാണുള്ളത്. മൂന്നാമതൊരു മുന്നണിക്ക് യാതൊരു സാധ്യതയുമില്ല. യു.ഡി.എഫ് ഒറ്റക്കെട്ടാണ്. പരിഹരിക്കാവുന്ന പ്രശ്‌നങ്ങളേ യു.ഡി.എഫിലുള്ളൂവെന്നും മന്ത്രി പറഞ്ഞു.

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ആഭ്യന്തരവകുപ്പിന് വീഴ്ച പറ്റിയിട്ടില്ല. അന്വേഷണം സിബിഐക്ക് വിടുന്നതില്‍ ചെയ്യാന്‍ കഴിയാവുന്നതെല്ലാം ചെയ്തു. രണ്ട് തവണ ഇതു സംബന്ധിച്ച് സിബിഐക്ക് കത്ത് നല്‍കിയിരുന്നതാണ്. കേസ് അന്വേഷണം ഏറ്റെടുക്കാന്‍ തീരുമാനിക്കേണ്ടത് സിബിഐയാണെന്നും ചെന്നിത്തല പറഞ്ഞു.

Top