കുറഞ്ഞ വിലയ്ക്ക് മികച്ച ക്യാമറയുമായി മൈക്രോമാക്‌സ് ബോള്‍ട്ട്

ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മൈക്രോമാക്‌സ് ബോള്‍ട്ട് പരമ്പരയില്‍പ്പെട്ട പുതിയ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി. ബോള്‍ട്ട് ക്യു 338 മോഡലിന്റെ വില 6500 രൂപയാണ്. മൈക്രോമാക്‌സ് ബോള്‍ട്ട് ക്യു 338 എന്ന മോഡലിനു 720×1280 പിക്‌സല്‍ റെസലൂഷന്‍ നല്‍കുന്ന 5 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേയാണുള്ളത്.

1.3 ജിഗാ ഹെട്‌സ് വേഗത നല്‍കുന്ന മീഡിയടെക് MT6580 ക്വാഡ് കോര്‍ പ്രോസസര്‍ കരുത്തേകുന്ന ബോള്‍ട്ട് ക്യു 338ന് 1 ജിബി റാമാണുള്ളത്. ഈ പുതിയ മൈക്രോമാക്‌സ് ഡ്യുവല്‍ സിം സ്മാര്‍ട്ട്‌ഫോണിന് 8 മെഗാപിക്‌സല്‍ പിന്‍ കാമറയും 5 മെഗാപിക്‌സല്‍ മുന്‍ കാമറയുമുണ്ട്. 8 ജിബി ബില്‍റ്റ്ഇന്‍ സ്റ്റോറേജുള്ള ബോള്‍ട്ട് ക്യു 338 വിന്റെ മെമ്മറി ശേഷി മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 32 ജിബി വരെയുയര്‍ത്താന്‍ സാധിക്കും.

7.5 മണിക്കൂര്‍ സംസാരസമയവും 360 മണിക്കൂര്‍ സ്റ്റാന്റ് ബൈ സമയവും നല്‍കുന്ന 2000 എം എ എച്ച് ബാറ്ററിയുമായി എത്തുന്ന ഫോണിനു ത്രിജി, വൈഫൈ, ജിപിഎസ്, ബ്ലൂടൂത്ത് 4.0, മൈക്രോ യുഎസ്ബി 2.0 എന്നീ കണക്റ്റിവിറ്റികള്‍ ലഭ്യമാണ്. ആന്‍ഡ്രോയ്ഡ് ലോലിപോപ്പ് 5.1 ഒപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണില്‍ നിരവധി പ്രീ ലോഡഡ് ആപ്പുകളുമുണ്ട്.

Top