കുറഞ്ഞ വിലയ്ക്ക് ഉയര്‍ന്ന ഫീച്ചറുകളുമായി എച്ച്.ടി.സി ഡിയസര്‍ 326 ജി

എച്ച്.ടി.സി പുതിയ ഫോണ്‍ വിപണിയിലെത്തിക്കുന്നു. ഭേദപ്പെട്ട വിലയ്ക്ക് ഉയര്‍ന്ന ഫീച്ചറുകളുമായി അവതരിപ്പിക്കുന്ന സ്മാര്‍ട് ഫോണാണ് ഡിയസര്‍ 326 ജി. ഈ ഡ്യുവല്‍ സിം ഫോണിന് 9,590 രൂപയാണ് വില.

4.5 ഇഞ്ച് ഡിസ്‌പ്ലേ, 1.5 ജിഗാ ഹെട്‌സ് പ്രൊസസര്‍, പിന്നില്‍ എട്ട് മെഗാ പിക്‌സല്‍ ക്യാമറ, മുന്നില്‍ രണ്ട് മെഗാ പിക്‌സല്‍ ക്യാമറ, ഒരു ജിബി റാം, ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റം, 2000 എം.എ.എച്ച് ബാറ്ററി എന്നിവ മികവുകളാണ്. വെള്ള, കറുപ്പ് നിറങ്ങളില്‍ ഫോണ്‍ ലഭിക്കും.

Top