കുറഞ്ഞ വിലയിൽ ആകർഷക ഫീച്ചറുകളുമായി അസൂസിന്റെ സെൻഫോൺ 2

കുറഞ്ഞ വിലയിൽ ആകർഷക ഫീച്ചറുകളുമായി അസൂസിന്റെ സെൻഫോൺ 2 ഈ മാസം 23 ന് ഇന്ത്യൻ വിപണിയിലെത്തും. സെൻഫോൺ 2 വിന്റെ മൂന്ന് വേർഷനുകളാണ് വിപണിയിൽ എത്തുന്നത്. എല്ലാം ഫോണുകളും ആൻഡ്രോയ്ഡ് 5.0 ലോലിപോപ്പ് വേർഷനിലുള്ളതും 5.5 ഇഞ്ച് എച്ച്.ഡി ഡിസ്പ്ളേ ഉള്ളതുമാണ്. ഇന്റൽ ആറ്റം പ്രോസസറിലാണ് ഫോണുകൾ പ്രവർത്തിക്കുന്നത്. എല്ലാ മോഡലുകൾക്കും 13 എം.പി പിൻ ക്യാമറയും 5 എം.പി മുൻ ക്യാമറയുമുണ്ട്.

ZE551ML ഫോണിന് 64 ജി.ബി ഇന്റേണൽ സ്റ്റോറേജും 4 ജി.ബി റാമും ഉണ്ട്. എസ്.ഡി കാർഡിലൂടെ 64 ജി.ബി എക്സ്പാൻഡബിൾ സ്റ്റോറിജിനും സൗകര്യമുണ്ട്. വിലയാകട്ടെ 19,900 രൂപ മാത്രം.

ZE551ML ഫോണിന് 32 ജി.ബി ഇന്റേണൽ സ്റ്റോറേജും 4 ജി.ബി റാമുമുണ്ട്. വില 18,000 രൂപമാത്രം.

ZE551ML 2 ജി. ബി റാം വേർഷന് 13, 900 രൂപയാണ് വില.

Top